2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബ്രിട്ടിഷ് പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഹൈക്കോടതി ശരിവച്ചു

 

ലണ്ടന്‍: ബ്രെക്‌സിറ്റ് കാലാവധി നീട്ടുന്നതിനെ പിന്തുണക്കുന്നതിനേക്കാള്‍ നല്ലത് കുഴിയില്‍ ചാടി മരിക്കുന്നതാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എന്നാല്‍, അത്തരമൊരു സാഹചര്യം വന്നാല്‍ രാജിവെക്കുമോ എന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല.
ഒരു പൊലിസ് പരിശീലന കോളേജില്‍ വച്ചാണ് ജോണ്‍സണ്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചത്. തന്റെ രാഷ്ട്രീയ എതിരാളികള്‍ ജനത്തെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ജോണ്‍സണ്‍ കുറ്റപ്പെടുത്തി.
അതിനിടെ പാര്‍ലമെന്റ് പിരിച്ചുവിട്ട ബോറിസ് ജോണ്‍സന്റെ നടപടി ഹൈക്കോടതി ശരിവച്ചു. ബിസിനസുകാരി ഗിന മില്ലറാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത് അധികാര ദുര്‍വിനിയോഗമാണെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. ഹരജി തള്ളിയ ഹൈക്കോടതി ഗിനയ്ക്ക് സുപ്രിം കോടതിയെ സമീപിക്കാവുന്നതാണെന്ന് അറിയിച്ചു.
ഓഗസ്റ്റ് 28നാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.