2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ബ്രാവിയ ടെലിവിഷന്‍ ബിസിനസില്‍ 35% വളര്‍ച്ച ലക്ഷ്യമിട്ട് സോണി

കൊച്ചി: കേരള വിപണിയില്‍ ബ്രാവിയ ടെലിവിഷന്‍ സെറ്റുകളുടെ വില്‍പ്പനയില്‍ ഫുട്‌ബോള്‍, ഓണം സീസണായ മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് സോണി ഇന്ത്യ.

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഈ ഓണം സവിശേഷമാക്കുന്നതിനായി സോണി ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ സോണി ഇന്ത്യ പ്രഖ്യാപിച്ചു. വിപണിയില്‍ വലിയ കുതിപ്പ് നടത്താറുള്ള കമ്പനി ഈ വര്‍ഷവും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയം ഉത്പന്നങ്ങളുടെ നിര, വിസ്മയകരമായ ഉത്സവകാല ഓഫറുകള്‍, വായ്പാ പദ്ധതികള്‍, മലയാളം സൂപ്പര്‍ താരം മഞ്ജുവാര്യരുമായി ചേര്‍ന്നുള്ള മാര്‍ക്കറ്റിംഗ് പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പിന്തുണയോടെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 170 കോടി രൂപയുടെ വില്‍പ്പന കൈവരിക്കാനാണ് സോണി തയാറെടുക്കുന്നത്.

ഈ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത സോണി ബ്രാവിയ ടിവികള്‍, ഹോം തിയേറ്ററുകള്‍, ഡിജിറ്റല്‍ ഇമേജിംഗ് ഉത്പന്നങ്ങള്‍ ( ആല്‍ഫ പ്രൊഫഷണല്‍ ക്യാമറകള്‍, സൈബര്‍ ഷോട്ട് പോയിന്റ്, ഷൂട്ട് ക്യാമറകള്‍, ഹാന്‍ഡിക്യാം ക്യാംകോഡറുകള്‍, ആക്ഷന്‍ ക്യാം) എന്നിവ വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാം.

സോണി ഉത്പന്നങ്ങളായ ഡിജിറ്റല്‍ സറൗണ്ട് വയര്‍ലെസ് ടിവി ഹെഡ്‌ഫോണ്‍ ണഒഘ600, എക്‌സ്ട്രാ ബാസ് വയര്‍ലെസ് സ്പീക്കര്‍ ടഞടതആ30, വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ണഒഇഒ400, ഡടആ പോര്‍ട്ടബിള്‍ ചാര്‍ജര്‍ (10000ാഅവ), ഡടആ അഇ ചാര്‍ജിംഗ് അഡാപ്റ്റര്‍, ഡടആ പോര്‍ട്ടബിള്‍ ചാര്‍ജര്‍ (3000ാഅവ), 32ഏആ പെന്‍ഡ്രൈവ്, 2018 ജൂലൈ 18 മുതല്‍ സെപ്തംബര്‍ വരെ സ്റ്റോക്ക് അവസാനിക്കുന്നതുവരെയാണ് ഈ പ്രൊമോഷണല്‍ സ്‌കീം ലഭ്യമാകുക.

സോണി ഇന്ത്യയുടെ വിപണിയില്‍ എല്ലായ്‌പ്പോഴും നിര്‍ണ്ണായക സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ നയ്യാര്‍ പറഞ്ഞു. കേരളത്തില്‍, വിവിധ വിഭാഗങ്ങളിലായി നൂതനമായ പ്രീമിയം ഉത്പന്നങ്ങളുടെ വിശാല ശ്രേണി, ഉത്സവകാല ഓഫറുകള്‍, അനായാസ വായ്പ പദ്ധതികള്‍, പ്രൊമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഏവരും കാത്തിരിക്കുന്ന ഓണാഘോഷം ഗംഭീരമാക്കാന്‍ എല്ലാ ഉപഭോക്താക്കള്‍ക്കും കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.