2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മുങ്ങി യാത്രക്കാരെ കാണാതായി; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഗുവാഹത്തി: അസമിലെ ഗുവാഹത്തിക്കടുത്ത് ബ്രഹ്മപുത്ര നദിയില്‍ കടത്തുബോട്ട് മുങ്ങി. 40 പേര്‍ കയറിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 12 യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ ഉച്ചക്ക് 1.30ഓടെയാണ് ബോട്ട് മുങ്ങിയത്. കാണാതായ യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും സ്‌കൂള്‍ കുട്ടികളുമാണെന്നാണ് വിവരം. ബോട്ടില്‍ കയറ്റിയിരുന്ന എട്ട് ബൈക്കുകളും കാണാതായിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 25 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തിരച്ചിലിനിടയിലാണ് ഒരു പെണ്‍കുട്ടിയടക്കം രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഗുവാഹത്തിയില്‍ നിന്ന് ഉത്തര ഗുവാഹത്തിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.