2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ബ്രസീല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് കുത്തേറ്റു

 

റിയോ ഡെ ജനീറോ: ബ്രസീല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജൈര്‍ ബോല്‍സൊനാരോയ്ക്കു കുത്തേറ്റു. മിനാസ് ഗെറിയാസിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാഴാഴ്ചയാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തിന്റെ 40 ശതമാനം രക്തവും വാര്‍ന്നുപോയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രണ്ട് മാസത്തെ പൂര്‍ണ വിശ്രമത്തിന് ശേഷമേ ഇയാള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാവുകയുള്ളൂവെന്ന് അവര്‍ അറിയിച്ചു. തീവ്രനിലപാട് പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ വിദ്വേഷജനകമായ പ്രസ്താവനകള്‍ ബ്രസീലില്‍ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഒക്ടോബറില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന ആദ്യഘട്ട തെരഞ്ഞടുപ്പില്‍ ജൈര്‍ ബോല്‍സൊനാരോ ഭൂരിപക്ഷം നേടുമെന്ന് രാഷ്ട്രീയ നിരീക്ഷകള്‍ അഭിപ്രായപ്പെട്ടിരുന്നു. യാഥാസ്ഥിക വിഭാഗത്തിന് ഇടയില്‍ ഇദ്ദേഹത്തിന് മികച്ച സ്വാധീനമാണുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.