2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ബ്രസീലില്‍ 200 തടവുകാര്‍ ജയില്‍ചാടി 100 പേരെ പിടികൂടി

റിയോ ഡി ജനീറോ: ബ്രസീലിലെ സാവോപോളോയിലെ ജര്‍ദിനോപോളിസ് ജയിലില്‍ നിന്ന് 200 തടവുകാര്‍ ജയില്‍ ചാടി. ജയിലില്‍ തീയിടുകയും കലാപമുണ്ടാക്കുകയും ചെയ്ത ശേഷമാണ് സുരക്ഷാ വേലി തകര്‍ത്ത് ഇവര്‍ രക്ഷപ്പെട്ടത്.
തടവുചാടിയവര്‍ സമീപത്തെ പുഴയിലൂടെ നീന്തിയാണ് രക്ഷപ്പെട്ടത്. ഇവരില്‍ 100 ഓളം പേരെ പിടികൂടിയതായി പൊലിസ് പറഞ്ഞു.
ഇവരെ റിബീറ പ്രെറ്റോ നഗരത്തിലെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 1000 തടവുകാര്‍ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജര്‍ദിനോപോളിസ് ജയിലില്‍ 1800 ലധികം പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. ജയിലിലെ സൗകര്യങ്ങള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബ്രസീലിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയേക്കാള്‍ കൂടുതല്‍ തടവുകാരുള്ള രാജ്യമാണ് ബ്രസീല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള നാലാമത്തെ രാജ്യമാണ് ബ്രസീല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.