2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ബ്രസീലില്‍ വാട്‌സ്ആപ്പിന് നിരോധനം

ബ്രസീലിയ: ബ്രസീലില്‍ പത്തു കോടിയിലധികം പേര്‍ ഉപയോക്താക്കളായുള്ള വാട്‌സ്ആപ്പിന് നിരോധനം. 72 മണിക്കൂര്‍ നേരത്തേക്കു വാട്‌സ്ആപ്പ് നിരോധിച്ചുകൊണ്ടാണ് ഒരു ബ്രസീലിയന്‍ ജഡ്ജിയുടെ ഉത്തരവ്. അഞ്ചു മാസത്തിനിടെ ഇതു രണ്ടാമത്തെ തവണയാണ് ബ്രസീലില്‍ വാട്‌സ്ആപ്പ് നിരോധിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള രഹസ്യ കേസിന്റെ ഭാഗമായാണ് വാട്‌സ്ആപ്പ് നിരോധിച്ചത്. ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ഡിസംബറില്‍ വാട്‌സ്ആപ്പിന് 48 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കോടതിയുടെ ഉത്തരവ് പാലിക്കാന്‍ ഫെയ്‌സ്ബുക്ക് തയ്യാറാവാത്തതോടെയാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.