2017 November 13 Monday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ സെബാസ്റ്റ്യന്‍ വെറ്റല്‍

റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് തകര്‍പ്പന്‍ ജയം. ലൂയിസ് ഹാമില്‍ട്ടന്റെ വെല്ലുവിളിയെ അതിജീവിച്ചാണ് അദ്ദേഹം കിരീടം സ്വന്തമാക്കിയത്. ജൂലൈക്ക് ശേഷം വെറ്റല്‍ നേടുന്ന ആദ്യ ജയമാണിത്.
മെക്‌സിക്കോയിലെ പോരാട്ടത്തിലൂടെ തന്റെ നാലാം ലോക കിരീടം നേടിയ ഹാമില്‍ട്ടന്‍ ബ്രസീലില്‍ മികവ് പുലര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ വെറ്റല്‍ മത്സരത്തിന്റെ ആദ്യ ലാപ്പ് മുതല്‍ ആധിപത്യം പുലര്‍ത്തി. ആദ്യ 20 ലാപ്പ് കഴിഞ്ഞപ്പോള്‍ വെറ്റല്‍ ലീഡ് നിലനിര്‍ത്തിയപ്പോള്‍ ഹാമില്‍ട്ടന്‍ ആറാംസ്ഥാനത്തായിരുന്നു. റൈക്കോണനും ബോട്ടാസ് ഈ ഘട്ടത്തില്‍ വെറ്റലിന് വെല്ലുവിളിയുയര്‍ത്തിയിരുന്നു. പിന്നീടുള്ള ലാപ്പുകളില്‍ എതിരാളികള്‍ യാതൊരവസരവും നല്‍കാതെയാണ് വെറ്റല്‍ കിരീടത്തിലേക്ക് കുതിച്ചത്.
അതേസമയം ഹാമില്‍ട്ടന്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കിം റൈക്കോണന്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. വെറ്റലിന്റെ 41ാമത് ഫോര്‍മുല വണ്‍ ജയമാണിത്. എന്നാല്‍ അടുത്തിടെ നടന്ന പല മത്സരങ്ങളിലും വേണ്ടത്ര മികവിലേക്കുയരാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.