2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

ബ്രണ്ണന്‍ മാഗസിന്‍: മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്

തലശ്ശേരി: ധര്‍മടം ഗവ.ബ്രണ്ണന്‍ കോളജിലെ വിവാദമായ മാഗസിന്‍ വിഷയത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തു പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്റ്റാഫ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ള 13 പ്രതികള്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
കോളജിലെ സ്റ്റാഫ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.വി സുധാകരന്‍, എസ്.എഫ്.ഐ നേതാക്കളായ സ്റ്റുഡന്റ് എഡിറ്റര്‍ അതുല്‍രാജ്, എഡിറ്റോറിയല്‍ ബോര്‍ഡിലെ സചിന്‍, മിഥുന്‍, അമല്‍ ഉള്‍പ്പെടെയുള്ള 13 പേര്‍ക്കെതിരേയായിരുന്നു ധര്‍മടം പൊലിസ് കേസെടുത്തിരുന്നത്.
മാഗസിനില്‍ ദേശീയതയെ അപമാനിക്കുകയും അശ്ലീലം കലര്‍ന്ന ചിത്രങ്ങള്‍ ഇതിനായി ഉപയോഗിക്കുകയും ചെയ്തുവെന്ന എ.ബി.വി.പി ജില്ലാ നേതാവിന്റെ പരാതിയിലാണ് കേസ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.