2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബ്രക്‌സിറ്റ്: അടുത്ത പരീക്ഷണത്തിനൊരുങ്ങി തെരേസ മേ

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ കൊണ്ടുവന്ന ബ്രക്‌സിറ്റ് കരാറിന്റെ മൂന്നാം പരിഷ്‌കരണ നിര്‍ദേശവും പാര്‍ലമെന്റ് തള്ളിയതോടെ കരാറില്‍ നാലാമതും പരിഷ്‌കരണങ്ങളുമായി പാര്‍ലമെന്റിനെ സമീപിക്കാന്‍ തെരേസ മേ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയ മൂന്നാം പ്രമേയത്തില്‍ ഭേദഗതികള്‍ വരുത്തി അടുത്തയാഴ്ച വീണ്ടും അവതരിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്ന് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം 58 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരേസ മേയുടെ കരാര്‍ പരിഷ്‌കരണം പാര്‍ലമെന്റ് തള്ളിയത്. പരിഷ്‌കരണം പാര്‍ലമെന്റ് അംഗീകരിച്ചാല്‍ താന്‍ രാജിവയ്ക്കാമെന്നുവരെ മേ ഉറപ്പുനല്‍കിയിട്ടും കരാര്‍ പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ അതിനു ശേഷം മാധ്യമങ്ങളെ കണ്ട അവര്‍ ബ്രക്‌സിറ്റുമായി മുന്നോട്ടുപോകുമെന്നും മറിച്ചു സംഭവിച്ചാല്‍ ബ്രിട്ടനു നഷ്ടങ്ങള്‍ സംഭവിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ പന്ത്രണ്ടോടെ യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്‍വാങ്ങാനാണ് നിലവില്‍ രാജ്യം തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ രണ്ടു തവണ തെരേസ മേയുടെ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയിരുന്നു. തുടര്‍ന്നാണ് കരാറില്‍ മൂന്നാമതും പരിഷ്‌കരണങ്ങളുമായി തെരേസ മേ രംഗത്തെത്തിയത്.
വെള്ളിയാഴ്ച മൂന്നാം കരാര്‍ പരിഷ്‌കരണം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കുവച്ച അവര്‍ സഭ അതു പാസാക്കിയാല്‍ താന്‍ രാജിവയ്ക്കാമെന്നും ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് അതും വോട്ടിനിട്ട് തള്ളിയതോടെയാണ് നാലാമതും പരിഷ്‌കരണം അവതരിപ്പിക്കാന്‍ മേ തയാറെടുക്കുന്നത്.
നേരത്തെ മേയ്‌ക്കെതിരേ നിലപാടെടുത്തിരുന്ന ചില കണ്‍സര്‍വേറ്റീവ് എം.പിമാര്‍ കഴിഞ്ഞ ദിവസം വോട്ടിങ്ങിനു മുന്‍പ് അവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.
എന്നാല്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങളുടെയും ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെയും എതിര്‍പ്പുകാരണം മേയുടെ പ്രമേയം തള്ളപ്പെടുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.