2018 July 07 Saturday
ക്ഷമിക്കുക എന്നത് ദുഷ്‌കരമാണ്. എന്നാല്‍ അതിന്റെ ഫലം മാധുര്യം ഏറിയതാണ്.
റൂസ്സോ

ബൈപാസും ആന്‍ജിയോപ്ലാസ്റ്റിയും

അടഞ്ഞുപോയ കൊറോണറി ആര്‍ട്ടറിയുടെ ഭാഗത്ത് ഒരുവശത്തുനിന്ന് മറുവശത്തേക്ക് ഒരു രക്തധമനി ഘടിപ്പിച്ച് ബൈപാസ് നിര്‍മ്മിക്കുക എന്ന പ്രക്രിയയാണ് ഈ ശസ്ത്രക്രിയ. പുകവലിക്കാര്‍ക്ക് പലപ്പോഴും ഈ ശസ്ത്രക്രിയ അപകടകരമാവാറുണ്ട്. അവരുടെ ഹൃദയവും ശ്വാസകോശവും കരളും കിഡ്‌നിയും മോശമായ അവസ്ഥയിലായിരിക്കും. 

ഈ ശസ്ത്രക്രിയക്ക് വേണ്ട രക്തധമനികള്‍ കാലില്‍ നിന്നാണ് എടുക്കുക. അശുദ്ധരക്തം പോകുന്ന ഈ ധമനി തിരിച്ചുപിടിച്ച് തുന്നിക്കെട്ടുകയാണ് ചെയ്യുക. എന്നാല്‍ ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പ് ഏതെല്ലാം ധമനികളാണ് ബ്ലോക്ക് വന്നിരിക്കുന്നത് എന്ന് പരിശോധിക്കണം. ബ്ലോക്ക്എത്രത്തോളം, എവിടെ, ഏത് ഭാഗത്ത് ഇതെല്ലാം അറിയുന്നതിനായി ആഞ്ചിയോഗ്രാം ടെസ്റ്റ് നടത്തേണ്ടതാണ്. തുടയിലെ ആര്‍ട്ടറിയില്‍ കൂടി ഒരു ചെറിയ കുഴല്‍ കടത്തുന്നു. രോഗിയെ ഇതിനായി മോഹാലസ്യപ്പെടുത്തുന്നു.
ഈ ചെറിയ കുഴല്‍ ആര്‍ട്ടറിയില്‍കൂടി മുമ്പോട്ട് നയിച്ച് അയോര്‍ട്ടയുടെ അടുത്തുവരെ എത്തിച്ച് കൊറോണറി ആര്‍ട്ടറിയിലേക്ക് ഒരു കുഴല്‍ വഴി ചായം കടത്തിവിടുന്നു. ഈ ചായം കലര്‍ന്ന രക്തം ഹൃദയത്തിനെ ചുറ്റി പ്രവഹിക്കുമ്പോള്‍ ഫോട്ടോ എടുക്കുന്നു. ഈ ഫോട്ടോകള്‍ പരിശോധിച്ച് തടസ്സങ്ങള്‍ കണ്ടെത്തുന്നതാണ്. ഈ ടെസ്റ്റ് കഴിഞ്ഞശേഷം ബൈപാസ് ശസ്ത്രക്രിയക്ക് പകരം ആന്‍ജിയോപ്ലാസ്റ്റി എന്ന ചികിത്സാരീതി നടത്താറുണ്ട്. ഹൃദയം വരെ എത്തിച്ച കുഴല്‍ വീണ്ടും മുമ്പോട്ട് നയിച്ച് ബ്ലോക്കുള്ള സ്ഥലം വരെ കൊണ്ടുപോകുന്നു. ഒരു ചെറിയ ബലൂണ്‍ ആ കുഴലിന്റെ അറ്റത്ത് ഘടിപ്പിച്ചിട്ടുണ്ടാകും. വാതകംകൊണ്ട് ആ ബലൂണ്‍ വീര്‍പ്പിച്ച് ബ്ലോക്ക് മാറ്റാന്‍ ശ്രമിക്കുന്നു.
അഞ്ചുപ്രാണവായുക്കളുണ്ടെങ്കിലേ ജീവന് ശരീരത്തെ താങ്ങി നടക്കുവാന്‍ സാധിക്കുകയുള്ളൂ. പ്രാണന്‍, അപാനന്‍, ഉദാനന്‍, വ്യാനന്‍, സമാനന്‍ എന്നിവയാണ് അവ. ഒന്നിനു തടസ്സം വന്നാല്‍ മുഖ്യപ്രാണന് ശരീരം വിടേണ്ടിവരും. അതോടെ മരണം സംഭവിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.