2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

മണ്ണഞ്ചേരി (ആലപ്പുഴ): ദേശീയ പാതയില്‍ കലവൂര്‍ കെ.എസ്.ഡി.പിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. ആലപ്പുഴ സീവ്യൂ വാര്‍ഡ് പള്ളിപുരയിടത്തില്‍ കോയ മന്‍സിലില്‍ ലത്തീഫിന്റെ മകന്‍ അക്ബര്‍ ബാദുഷ (23), മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാര്‍ഡ് വടക്കനാര്യാട് പന്നിശ്ശേരിവെളിയില്‍ ബിജുവിന്റെ മകന്‍ ബിപിന്‍ (21),മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കലവൂര്‍ ഗീതു നിവാസില്‍ മോഹനന്റെ മകന്‍ അഖില്‍ (രാജീവ് -25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം.സ്വകാര്യ ബസ് ജീവനക്കാരായ ബിപിനും അഖിലും ഒരു ബൈക്കിലും വിഡിയോ എഡിറ്ററായി ജോലി ചെയ്തു വരികയായിരുന്ന അക്ബര്‍ ബാദുഷ മറ്റൊരു ബൈക്കിലുമായിരുന്നു യാത്ര ചെയ്തത്. മുന്നില്‍ സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് തിരിച്ചപ്പോള്‍ പിന്നാലെ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് മണ്ണഞ്ചേരി പൊലിസ് പറഞ്ഞു.
ജോലി കഴിഞ്ഞു വരികയായിരുന്ന പരിസരവാസിയായ യുവാവാണ് ചോര വാര്‍ന്ന നിലയില്‍ കിടക്കുന്ന അക്ബര്‍ ബാദുഷായെ കണ്ടത്.ഇതുവഴിയെത്തിയ കാറില്‍ അക്ബറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിസരത്ത് വീണ്ടും തിരച്ചിലില്‍ നടത്തിയപ്പോള്‍ ആണ് സമീപത്തെ കുഴിയില്‍ ബിപിനും അഖിലും രക്തംവാര്‍ന്ന് കിടക്കുന്നത് കണ്ടത്. അപകടത്തില്‍പ്പെട്ട മൂവരേയും തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ വച്ച് ബാദുഷ മരിച്ചു. ബിപിനെയും അഖിലിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ 2.30 ഓടെ മരിച്ചു. കുഞ്ഞുമോളാണ് അക്ബര്‍ ബാദുഷയുടെ മാതാവ്. ബിപിന്റെ മാതാവ് സതി, ഭാര്യ:ആന്‍സമ്മ. അഖിലിന്റെ മാതാവ്: ഗിരിജ, സഹോദരി: ഗീതു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.