2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ബൈക്കുകള്‍ കത്തിനശിച്ച സംഭവം: യുവാവ് പിടിയില്‍

വിഴിഞ്ഞം: വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകള്‍ കത്തിനശിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കരിംകുളം ഇരയിമ്മന്‍ തുറപുരയിടത്തില്‍ സജു (30) വിനെയാണ് കാഞ്ഞിരംകുളം പൊലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കൊച്ചുപള്ളി സ്വദേശി പ്രിന്‍സ് ലോപ്പസിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് ഇയാള്‍ അഗ്‌നിക്കിരയാക്കിയത്.
കുടുംബപ്രശ്‌നമാണു സംഭവത്തിനു കാരണമെന്ന് പൊലിസ് പറയുന്നു. വീടിന്റെ മതില്‍ ചാടിക്കടന്ന സജു കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ബൈക്കുകളില്‍ ഒഴിച്ചു. തുടര്‍ന്ന് പുറത്തെത്തിയ ശേഷം തുണിയില്‍ തീകത്തിച്ച് എറിഞ്ഞ് കൃത്യം നിര്‍വഹിക്കുകയായിരുന്നു.
മുഖംമൂടി ധരിച്ചെത്തിയ പ്രതിയുടെ ചിത്രം സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞതാണു പിടികൂടാന്‍ വഴിതെളിഞ്ഞത്. വിദേശത്തായിരുന്ന സജു അടുത്തകാലത്താണു നാട്ടില്‍ എത്തിയതെന്നും പൊലിസ് അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.