2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു

ചെറുവത്തൂര്‍: ദേശീയപാതയിലെ വാരിക്കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കവേ ടൂറിസ്റ്റ് ബസ് ഇടിച്ചു ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു. ചെറുവത്തൂര്‍ മയ്യിച്ചയിലെ സിജിത്ത് (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ പിലിക്കോട് മട്ടലായി ഭാഗത്ത് ദേശീയപാതയിലാണ് അപകടം.
ഡി.വൈ.എഫ്.ഐ ചെറുവത്തൂര്‍ മേഖലാ കമ്മിറ്റി അംഗമായിരുന്നു പെയിന്റിങ് തൊഴിലാളിയായ സിജിത്ത്. കിഴക്ക് വീട്ടില്‍ ബാലകൃഷ്ണന്റെയും നാരായണിയുടെയും മകനാണ്. സഹോദരിമാര്‍: സിജിമോള്‍ (മുന്‍ ബോക്‌സിങ്ങ് താരം), സിനിമോള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.