2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ബൈക്കില്‍ പോയ കമിതാക്കളെ പിന്തുടര്‍ന്നു വീട്ടുകാരെത്തി; നടുറോഡില്‍ കൂട്ടയടി

ശാസ്താംകോട്ട: ബൈക്കില്‍ പോയ കമിതാക്കളെ പിന്തുടര്‍ന്നു വീട്ടുകാരെത്തിയതു നടുറോഡില്‍ സംഘര്‍ഷത്തിനു കാരണമായി.
കഴിഞ്ഞദിവസം രാത്രി പത്തരയോടെ മൈനാഗപ്പള്ളി കുറ്റിയില്‍ ജങ്ഷനിലായിരുന്നു സംഭവം. ചെറിയഴീക്കല്‍ സ്വദേശികളായ യുവതിയും യുവാവുമായിരുന്നു ബൈക്കിലെത്തിയത്. യുവതിയുടെ ബന്ധുക്കള്‍ മൂന്നുകാറുകളിലായി ഇവരെ പിന്തുടര്‍ന്നുവരുകയായിരുന്നു. കുറ്റിയില്‍മുക്കില്‍ കാര്‍ ബൈക്കിലിടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു അടുത്തു ജങ്ഷനില്‍ വച്ചു കാറിലെത്തിയവര്‍ ബൈക്കിടിച്ചു മറിച്ചിട്ട ശേഷം ഇരുവരെയും നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. യുവാവ് തിരിച്ചും ആക്രമിച്ചതോടെ സംഘര്‍ഷമായി.
സമീപത്തെ തടിമില്ലില്‍ നിന്നും വിറകുകഷണങ്ങള്‍ എടുത്താണ് പരസ്പരം ആക്രമിച്ചത്. ബഹളംകേട്ട് സമീപവാസികളെത്തിയെങ്കിലും ഒന്നുംചെയ്യാനായില്ല. വിവരമറിഞ്ഞെത്തിയ പൊലിസാണ് യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ഇരുവരും നേരത്തേ രജിസ്റ്റര്‍വിവാഹം നടത്തിയതിന്റെ തെളിവു ലഭിച്ചതിനാല്‍ പൊലിസ് യുവതിയെ യുവാവിനൊപ്പംവിട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News