2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബൈക്കില്‍ കടത്തിയ 50 കുപ്പി വിദേശമദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

വടകര: മാഹിയില്‍ നിന്നു കടത്തുകയായിരുന്ന 50 കുപ്പി വിദേശമദ്യവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശികളായ ധര്‍മത്തില്‍ കാവില്‍വീട്ടില്‍ ജയലാല്‍(23), വെണ്ണക്കാട്പറമ്പ് വിഷ്ണു(21) എന്നിവരെയാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍ കൈനാട്ടി ട്രാഫിക് സിഗ്‌നല്‍ പോസ്റ്റിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘമാണ് കെ.എല്‍ 11 എ.വൈ 4730 യമഹ ബൈക്കില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. പ്രതികള്‍ സ്ഥിരം മദ്യക്കടത്തുകാരാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. മദ്യം ബേപ്പൂര്‍ പരിസരപ്രദേശങ്ങളില്‍ വില്‍പനയ്ക്കായാണു കടത്താന്‍ ശ്രമിച്ചത്. പേരാമ്പ്ര ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News