2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ബൈക്കില്‍ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന ഒന്നരകിലോ കഞ്ചാവ് പിടിച്ചു

ഇരിങ്ങാലക്കുട: ന്യൂജെന്‍ ബൈക്കില്‍ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന ഒന്നരകിലോ കഞ്ചാവുമായി എറണാകുളം പള്ളുരുത്തി സ്വദേശികളായ പള്ളിക്കുന്നേല്‍ ഷാജി തോമാസിന്റെ മകന്‍ സിബിന്‍ (22) പുത്തന്‍ വീട്ടില്‍ ജോണ്‍ ബാബുവിന്റെ മകന്‍ ബിനു (26 ) എന്നിവരെ ഇരിങ്ങാലക്കുട എക്‌സൈസ് കരൂപ്പടന്നയില്‍ വച്ച് വാഹനപരിശോധനയ്ക്കിടെ പിടികൂടി.
എക്‌സൈസ് ഇന്റലിജെന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. എറണാകുളത്തെ പ്രശസ്തമായ എച്ച്.ക്യൂ ഫിറ്റ്‌നസ് സെന്ററിലെ പരിശീലകരാണ് ഇവര്‍.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ ഷിജില്‍ കുമാര്‍, ബി. സുമേഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ റിന്റോ ആന്റണി, കെ.എസ് ഷിബു, കെ.സി അനന്തന്‍, പി.ആര്‍ അനു കുമാര്‍, ടി.എ ഷെഫീക്ക്, ദിബോസ്, സിവില്‍ എക്‌സൈസ്് ഓഫിസര്‍മാരായ ജീവേഷ്, മനോജ്, സ്മിബിന്‍ , ബാബു വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ പിങ്കി മോഹന്‍ദാസ്, എക്‌സൈസ് ഡ്രൈവര്‍ ഷൈജു എന്നിവരാണ് ഇവരെ പിടികൂടിയ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.