2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ബൈക്കിലെത്തിയ സംഘം ബസ് കാത്തിരുന്ന വീട്ടമ്മമാരുടെ മാല പൊട്ടിച്ചെടുത്ത് കടന്നു

കടുത്തുരുത്തി: ബൈക്കിലെത്തിയ രണ്ടംഗ സംഘം ബസ് കാത്തിരുന്ന വീട്ടമ്മമാരുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. മാന്നാറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. മാന്നാര്‍ കൈയ്യാലയക്കല്‍ ജോര്‍ജ്ജ് ആന്റണിയുടെ ഭാര്യ മേരി ജോര്‍ജ്ജ് (60) ന്റെ ഒന്നര പവന്‍ മാലയും സഹോദരി തേവര കളത്തില്‍ വീട്ടില്‍ ത്രേസ്യാമ്മ (76) ന്റെ രണ്ടര പവന്‍ മാലയുമാണ് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്ത് കടന്നത്.
ഈരാറ്റുപേട്ടയിലുള്ള ബന്ധുവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനായി സഹോദരിമാരായ മേരി ജോര്‍ജ്ജും, ത്രേസ്യാമ്മയും പുലര്‍ച്ചെ മാന്നാര്‍ ജങ്ഷനിലുള്ള വെയിറ്റിങ് ഷെട്ടില്‍ ബസ് കത്തിരിക്കുമ്പോള്‍ വൈക്കം ഭാഗത്തു നിന്നും വന്ന ബൈക്ക് മാന്നാര്‍ പള്ളിറോഡിലേക്ക് പോകുന്നത് ഇരുവരും കണ്ടിരുന്നു. അപ്പോള്‍ മറ്റ് യാത്രക്കാരും സമീപമുണ്ടായിരുന്നു.എന്നാല്‍ എറണാകുളം ഭാഗത്തേക്കുള്ള ബസ് വന്നപ്പോള്‍ മറ്റ് യാത്രക്കാര്‍ അതില്‍ കയറി പോയിരുന്നു. അല്‍പസമയത്തിന് ശേഷം പള്ളി റോഡില്‍ നിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബൈക്കിന്റെ പിന്നില്‍ നിന്നിറങ്ങി വെയിറ്റിങ് ഷെട്ടിലേക്ക് കയറി വന്ന് സഹോദരിമാരായ ഇരുവരുടേയും മാല രണ്ടു കൈയ്യും ഉപയോഗിച്ച് ഒരേ സമയം പറിച്ചെടുക്കുകയായിരുന്നു.
മാലയുമായി മോഷ്ടാവ് ഓടി ബൈക്കിന് പിന്നില്‍ കയറി ബൈക്ക് കടുത്തുരുത്തി ഭാഗത്തേക്ക് പോവുകയായിരുന്നു.ഇരുവരുടേയും ബഹളം കേട്ട് സ്റ്റോറില്‍ പാലുമായി വന്ന ആളുകള്‍ ഓടിയെത്തിയെങ്കിലും മോഷ്ടാക്കള്‍ വേഗത്തില്‍ രക്ഷപെടുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.