2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു

വര്‍ക്കല: ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു. അയിരൂര്‍ ചാരുംകുഴിയില്‍ ഐശ്വര്യ ടെക്‌സ്റ്റൈല്‍സ് ഉടമ രാജേശ്വരി (66) യുടെ നാലര പവന്‍ തൂക്കമുള്ള താലിമാലയാണു കവര്‍ന്നത്.  കഴിഞ്ഞദിവസം വൈകിട്ട് 3.45ഓടെയാണു സംഭവം. ബൈക്കിലെത്തിയ സംഘം കടയുടെ മുന്നില്‍ ഏറെനേരം നിന്നശേഷം ഒരാള്‍ കടയ്ക്കുള്ളില്‍ കയറി. തുടര്‍ന്ന് രാജേശ്വരിയോട് സാധനം ചോദിച്ച ശേഷം മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി കാമറയില്‍ സംഘത്തിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. അയിരൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.