2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ബൈക്കിലിടിച്ച ബസ് കടയിലേക്കു പാഞ്ഞു കയറി

തളിപ്പറമ്പ്: ബൈക്കുമായി  കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട ബസ് മരപ്പണിശാലയിലേക്കു പാഞ്ഞുകയറി. ബൈക്ക് യാത്രികനു ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാവിലെ 8.45ഓടെ കറുമാത്തൂരിലെ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്നു ചെമ്പേരിയിലേക്കു പോകുകയായിരുന്ന കെ.എല്‍.13 എക്‌സ് 3194 അലീന ബസ് എതിരേ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനായി വെട്ടിച്ചപ്പോള്‍ മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡരികില്‍ പ്രവര്‍ത്തിക്കുന്ന വലിയവീട്ടില്‍ വുഡ് വര്‍ക്‌സ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബൈക്ക് യാത്രികന്‍  മണക്കാട്ടെ ജലീലിനെ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തോളം ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.