2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബേപ്പൂര്‍ ബോട്ടപകടം: ഒരു മൃതദേഹം കിട്ടി

ഫറോക്ക് (കോഴിക്കോട്): ബേപ്പൂരിന് സമീപം കപ്പലിടിച്ചു തകര്‍ന്ന ബോട്ടിലെ കാണാതായ നാലുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. തകര്‍ന്ന ബോട്ടിന്റെ അടിഭാഗത്തു കുടുങ്ങിക്കിടന്ന നിലയില്‍ ഇന്നലെ ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം ഇന്നു പുലര്‍ച്ചെയോടെ ബേപ്പൂര്‍ തീരത്തെത്തിച്ചു. മൃതദേഹം ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ രാത്രിയിലും തുടര്‍ന്നു.
ബുധനാഴ്ച രാത്രിയാണു ബേപ്പൂര്‍ തീരത്തിന് 51 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലിടിച്ചു കൊച്ചിയില്‍ നിന്നുള്ള ഇമ്മാനുവല്‍ ബോട്ട് തകര്‍ന്ന് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാല് മത്സ്യത്തൊഴിലാളികളെ കാണാതായത്. ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ രണ്ടുപേരെ വ്യാഴാഴ്ച രാത്രി രക്ഷപ്പെടുത്തിയിരുന്നു. തിരുവനന്തപുരം പുളിയൂര്‍ സ്വദേശി പ്രിന്‍സ് (28), പൂവാര്‍ സ്വദേശി ജോണ്‍സണ്‍ (19), ബോട്ടുടമയും സ്രാങ്കുമായ കളിയിക്കാവിള ചിന്നതുറൈ ആന്റോ (39), താത്തൂര്‍ രമ്യാസ് (50) എന്നിവരെയാണു കാണാതായത്. ഇവരില്‍ ഒരാളുടെ മൃതദേഹമാണ് ഇന്നലെ ലഭിച്ചത്.
ഇന്നലെ രാവിലെ മുതല്‍ ബേപ്പൂരില്‍ നിന്നു തീരസംരക്ഷണ സേനയുടെ സി 404 ഇന്റര്‍സെപ്റ്റര്‍ കപ്പലും കൊച്ചിയില്‍ നിന്നുള്ള ആര്യമെന്‍ കപ്പലും സംയുക്തമായാണു തിരച്ചില്‍ നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.