2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബെല്‍ജിയം ഗ്രാന്‍ പ്രി കിരീടം റോസ്ബര്‍ഗിന്

സ്പ- ഫ്രാങ്കോചാംപ്‌സ് (ബെല്‍ജിയം): ഫോര്‍മുല വണ്‍ ബെല്‍ജിയം ഗ്രാന്‍ പ്രി കിരീടം മെഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗിന്. നിലവിലെ ലോക ചാംപ്യനും മെഴ്‌സിഡസിലെ സഹ ഡ്രൈവറുമായ ലൂയീസ് ഹാമില്‍ട്ടന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റെഡ് ബുള്‍ ഡ്രൈവര്‍ ആസ്‌ത്രേലിയയുടെ ഡാനിയല്‍ റിക്കിയാര്‍ഡോ രണ്ടാം സ്ഥാനത്തെത്തി. സീസണിലെ ആറാം വിജയമാണ് റോസ്ബര്‍ഗ് സ്വന്തമാക്കിയത്. ഡ്രൈവര്‍മാരുടെ പോരാട്ടത്തില്‍ 232പോയിന്റുകളുമായി ലൂയീസ് ഹാമില്‍ട്ടന്‍ തന്നെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നുണ്ടെങ്കിലും 223 പോയിന്റുകളുമായി റോസ്ബര്‍ഗ് തൊട്ടുപിന്നിലുണ്ട്.
ബെല്‍ജിയത്തിലെ ജയത്തോടെ കേവലം ഒന്‍പത് പോയിന്റ് മാത്രം പിന്നിലാണ് നിലവില്‍ റോസ്ബര്‍ഗ്.
ഫോഴ്‌സ് ഇന്ത്യയുടെ താരങ്ങളായ നിക്കോ ഹള്‍കന്‍ബര്‍ഗ് നാലാം സ്ഥാനത്തും സെര്‍ജിയോ പെരെസ് അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മുന്‍ ലോക ചാംപ്യന്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ ആറാം സ്ഥാനത്തും മക്‌ലാരന്റെ ഫെര്‍ണാണ്ടോ അലോണ്‍സോ ഏഴാം സ്ഥാനത്തും എത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.