2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ബെക്കാമിന്റെ ക്ലബിന്റെ പേര് പ്രഖ്യാപിച്ചു

 

ലണ്ടന്‍: അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലെ (എം.എല്‍.എസ്) ഡേവിഡ് ബെക്കാമിന്റെ ക്ലബിന്റെ പേര് പ്രഖ്യാ പിച്ചു. കഴിഞ്ഞ ദിവസമാണ് ക്ലബിന്റെ പേരും ലോഗോയും പുറത്തുവിട്ടത്. ഇന്റര്‍ മിയാമി എഫ്.സി എന്നാണ് ക്ലബിന് പേര് നല്‍കിയിരിക്കുന്നത്.
2020 മുതലാകും ബെക്കാമിന്റെ ടീമായ ഇന്റര്‍ മിയാമി എഫ്.സി എം.എല്‍.എസില്‍ കളിക്കുക. 2020 സീസണ് മുമ്പായി ടീമിന് ലീഗില്‍ ഇടം നല്‍കാം എന്നാണ് എം.എല്‍.എസ് പറഞ്ഞിട്ടുള്ളത്. നാല് വര്‍ഷം മുന്‍പേയാണ് ബെക്കാം ക്ലബിനായുള്ള നീക്കങ്ങള്‍ തുടങ്ങിയത്.
മിയാമി കേന്ദ്രീകരിച്ച് തുടങ്ങുന്ന ക്ലബിന് ഉടന്‍ സ്വന്തം സ്റ്റേഡിയവും പണിയും. എം. എല്‍. എസില്‍ കളിച്ചിരുന്ന സമയത്താണ് താരത്തിന് ലീഗില്‍ ക്ലബ് തുടങ്ങണമെന്ന ആഗ്രഹമുണ്ടായത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.