2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബൂത്തുകള്‍ വയോജന സൗഹൃദമല്ല

കണ്ണൂര്‍: വയോജന സൗഹൃദമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ ഭരണകൂടവും പ്രഖ്യാപിച്ചെങ്കിലും വയോജനങ്ങളെ എത്തിക്കുവാന്‍ പാടുപെടുകയായിരുന്നു ബൂത്ത് ഏജന്റുമാര്‍. ജില്ലയില്‍ വയോധികര്‍ സ്‌കൂളുകളായിരുന്ന ബൂത്തുകളില്‍ പടികള്‍ കയറി ഇറങ്ങാന്‍ ഏറെ ബുദ്ധിമുട്ടി.
മയ്യില്‍ തായംപൊയില്‍ എ.എല്‍.പി സ്‌കൂളില്‍ വാഹനങ്ങള്‍ അകത്ത് കയറ്റാത്തതും വോട്ടര്‍മാരില്‍ അതൃപ്തിയുണ്ടാക്കി. ചില ബൂത്തുകളില്‍ വീല്‍ചെയര്‍ സൗകര്യം ഉണ്ടായിരുന്നെങ്കില്‍ തായംപൊയില്‍ എ.എല്‍.പി സ്‌കൂളില്‍ വീല്‍ചെയര്‍ കണ്‍വെട്ടത്ത് പോലുമുണ്ടായില്ല. 80 വയസായ വിമുക്തഭടന്‍ കൃഷ്ണന്‍ നായരെയടക്കം കസേരകളില്‍ ഇരുത്തിയാണ് ബൂത്തിനകത്ത് എത്തിച്ചത്. ഇത്തരമൊരു സാഹചര്യത്തിലും അകത്തേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കാതെ സുരക്ഷാസേന തടഞ്ഞു.
ഭിന്നശേഷി സൗഹൃദ ബുത്തുകളാക്കുമെന്നു പറഞ്ഞിട്ടും ചിലയിടങ്ങളില്‍ പലക വച്ച് താത്കാലികമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ഇതും വോട്ടര്‍മാരില്‍ അതൃപ്തി ഉണ്ടാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.