2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബൂത്തില്‍ താരമായി ‘പോള്‍ മാനേജര്‍’

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടികള്‍ ചിട്ടയായി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ താരമായത് ‘പോള്‍ മാനേജര്‍’ മൊബൈല്‍ ആപ്പ്. ഓരോ ബൂത്തിലും അനുനിമിഷം നടക്കുന്ന കാര്യങ്ങള്‍ ജില്ലാ തലത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍ നിന്നു നേരിട്ടു നിരീക്ഷിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഏറെ സഹായകമായത് ഈ സംവിധാനമാണ്.
പോളിങിനു തലേദിവസം പോളിങ് സംഘം വിതരണ കേന്ദ്രത്തില്‍ നിന്നു പുറപ്പെട്ടതു മുതല്‍ പോള്‍ മാനേജരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. വിതരണ കേന്ദ്രത്തില്‍ നിന്നു പുറപ്പെട്ട സമയം, ബൂത്തില്‍ എത്തിയ സമയം എന്നിങ്ങനെ 19 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഫീഡ് ചെയ്യാനുള്ള സംവിധാനമാണു പോള്‍ മാനേജര്‍ ആപ്പിലുണ്ടായിരുന്നത്. ഓരോ ചോദ്യത്തിനും മറുപടി നല്‍കി മാത്രം അടുത്തഘട്ടത്തിലേക്കു പോകാന്‍ കഴിയുന്ന രീതിയായിരുന്നു ഇതില്‍. ഓരോ മണിക്കൂറിലുമുള്ള വോട്ടെടുപ്പിന്റെ വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യാനും ക്രമീകരണമുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന സമയമായ വൈകിട്ട് ആറിന് എത്രപേര്‍ വരി നില്‍ക്കുന്നുവെന്നും വോട്ടെടുപ്പ് പൂര്‍ത്തിയായ സമയവും ആകെ പോള്‍ ചെയ്ത വോട്ടും ഇതില്‍ അപ്‌ലോഡ് ചെയ്തതു ജില്ലാ തലത്തിലെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ എളുപ്പമായി. പ്രിസൈഡിങ്ങ് ഓഫിസറോ ഫസ്റ്റ് പോളിങ് ഓഫിസറോ ആണ് ബൂത്തുകളില്‍ നിന്ന് ഈ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത്.
ഈ മൊബൈല്‍ ആപ്പിനെ കേരള പോള്‍സ് എന്ന പേരില്‍ തയാറാക്കിയ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണു ജില്ലാതലത്തില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചത്. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണു ജില്ലയില്‍ ഈ പ്രവര്‍ത്തനങ്ങളാകെ ഏകോപിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News