2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ബുര്‍ഹാന്‍ വാനി കശ്മിരിന്റെ അഭിമാനമാണെന്ന് നവാസ് ശെരിഫ്

ഇസ്ലാമാബാദ്: കശ്മീരില്‍ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കശ്മിരിന്റ അഭിമാനമാണെന്ന് പാകിസ്താന്‍ പ്രസിഡന്റ് നവാസ് ശെരീഫ്.

കശ്മിരിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്നതില്‍നിന്നു ഒരു ശക്തിക്കും ഞങ്ങളെ തടയാനാവില്ല.

കശ്മിരില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ഇന്ത്യ ഭീകരവാദമായി തെറ്റിദ്ധരിക്കുകയാണ്. ബുര്‍ഹാന്‍ വാനി സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി. അദ്ദേഹം കശ്മിര്‍ ജനതയുടെ അഭിമാനമാണെന്നും ശെരിഫ് പറഞ്ഞു.

ജൂലൈ എട്ടിനാണ് ഹിസ്ബുള്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 90ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 10,000 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.