
കണ്ണാടിപ്പറമ്പ്: ബുര്‍ദാ മജ്ലിസുകള് ആത്മീയ ദാരിദ്ര്യത്തിനു പരിഹാരമാണെന്നു സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ലിയാര്. എസ്.കെ.എസ്.എസ്.എഫ് ജില്ലാതല ബുര്‍ദാ മത്സരവും റബീഅ് കോണ്‍ഫറന്‍സ് പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനഃക്ലേശം അനുഭവിക്കുന്നവര്‍ക്കു ബുര്‍ദ നല്കുന്ന അനുഭൂതി അനിര്‍വചനീയമാണ്. പതിനേഴോളം ലോകഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുകയും അനേകം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെടുകയും ചെയ്ത ബുര്‍ദയ്ക്ക് ആത്മീയ മൂല്യത്തോടൊപ്പം സാഹിത്യഭംഗിയുള്ള കാവ്യമാണെന്നും അബ്ദുസലാം മുസ്ലിയാര് പറഞ്ഞു.
അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍ അധ്യക്ഷനായി. ഹാഷിംതങ്ങള് മഖാം സിയാറത്തിനു മാണിയൂര്‍ അബ്ദുല്ല മൗലവി നേതൃത്വം നല്കി. ദാറുല്‍ ഹസനാത്ത് ജനറല്‍സെക്രട്ടറി കെ.എന്‍ മുസ്തഫ പതാക ഉയര്‍ത്തി. ബഷീര്‍ അസ്അദി നമ്പ്രം, ഷഹീര്‍ പാപ്പിനിശ്ശേരി, ജലീല്‍ ഹസനി, അസ്ലം പടപ്പേങ്ങാട്, റഷീദ് ഫൈസി പൊറോറ, ഇഖ്ബാല്‍ മുട്ടില്‍, സുറൂര്‍ പാപ്പിനിശ്ശേരി, കബീര്‍ കണ്ണാടിപ്പറമ്പ്, കെ.പി അബൂബക്കര്‍ ഹാജി, പി.കെ ഹംസ, എ.ടി മുസ്തഫ ഹാജി, അനസ് ഹുദവി, നിയാസ് അസ്അദി, ടി.വി ഷമീര്‍, സുബൈര്‍ ദാരിമി, റിയാസ് പാമ്പുരുത്തി പങ്കെടുത്തു.
അറബി കോളജ് ബുര്‍ദാ മത്സരവിജയികള്‍: 1. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത്, 2. മാമ്പ അശ്ശുഹദാ വാഫി കോളജ്, 3. കൂത്തുപറമ്പ് ശംസുല്ഉലമാ അക്കാദമി. ദര്‍സ് വിഭാഗം: 1. നൂഞ്ഞേരി ഹിദായത്തുത്വലബാ ദര്‍സ്, 2. മുട്ടം ദാറുല്‍ഹുദാ ദര്‍സ്, 3. വെളിയമ്പ്ര മമ്പഉല്‍ ഹിദായ ദര്‍സ്.