2017 June 25 Sunday
നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്
രവീന്ദ്രനാഥ് ടാഗോര്‍

ബീഹാറില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

പട്‌ന: ബീഹാറിലെ ഔറംഗാബാദില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സി.ഐ.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ ബല്‍വീര്‍ സിങാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഔറംഗാബാദ് തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ ജോലിക്കിടെയായിരുന്നു സംഭവം.

മൂന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍മാരും ഒരു അസിസ്റ്റന്റെ സബ് ഇന്‍സ്‌പെക്ടറുമാണ് കൊല്ലപ്പെട്ടത്. അവധി എടുക്കുന്നതുമായിമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.