2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബീരിച്ചേരി ഗവ. എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം

സ്‌കൂള്‍
തൃക്കരിപ്പൂര്‍: ബീരിച്ചേരി ഗവ. എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. ബീരിച്ചേരി മുനവിറുല്‍ ഇസ്‌ലാം മദ്‌റസ സ്റ്റാഫ് കൗണ്‍സിലാണ് ഒരു വര്‍ഷത്തേക്കുള്ള പത്രം സ്‌കൂളിന് വേണ്ടി സ്‌പോണ്‍സര്‍ ചെയ്തത്.
ബീരിച്ചേരി മദ്‌റസ പ്രധാന അധ്യാപകന്‍ ഇബ്‌റാഹിം അസ്അദി സ്‌കൂള്‍ പ്രധാന അധ്യാപിക പ്രേമലതക്ക് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജബ്ബാര്‍ ഖാസിമി, അബ്ദുനാഫിഅ് അസ്അദി, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് രമേശന്‍, അധ്യാപകരായ ഗോവിന്ദന്‍ കുട്ടി, അഷ്‌റഫ്, കമലാക്ഷി, രാജലക്ഷ്മി, സ്‌കൂള്‍ ലീഡര്‍ ഫാത്തിമാ ഹസന്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.