2017 August 20 Sunday
അവസരം ഒന്നിലധികം തവണ നിങ്ങളുടെ വാതിലില്‍ മുട്ടില്ല
ഷാം ഫോര്‍ട്ട്

ബീഫ് വിളമ്പിയതിന് പ്രധാനാധ്യാപകന്‍ പൊലിസ് കസ്റ്റഡിയില്‍

റാഞ്ചി: സര്‍ക്കാര്‍ സകൂളില്‍ ഉച്ചഭക്ഷണത്തിനൊപ്പം ബീഫ് വിളമ്പിയതിന് പ്രധാനാധ്യാപകനെയും സഹായിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികളില്‍ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാക്കൂര്‍ ജില്ലയിലെ മാല്‍പഹഡി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സ്‌കൂളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായിട്ടില്ലെന്നും കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പാകൂര്‍ പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ ദിലീപ് കുമാര്‍ ഝാ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.