
അമ്പത്തി ഒന്ന് വെട്ടായിരിക്കുമോ അതോ അപകട മരണമോ ഏറ്റുമുട്ടല്‍ കൊലയോ അതല്ലെങ്കില്‍ കോണ്‍ഗ്രസിലേക്ക് നുഴഞ്ഞു കയറാനുള്ള അവസാന പൊളിറ്റിക്കല്‍ സ്ട്രാറ്റജിയോ… ? എങ്ങനെയായിരിക്കും പരിണാമമെന്നറിയില്ല. എങ്ങനെയായാലും ജാഗ്രത പാലിച്ചാല്‍ കോണ്‍ഗ്രസിന് നല്ലത്.
എന്‍.ഡി.എ സഖ്യത്തിന്റെ കൊലവിളി, അഴിമതി, കോര്‍പറേറ്റ്, പണാധിപത്യ കാലഘട്ടത്തിലും പിടിച്ചു നിന്നവരാണ് യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ എന്ന് മനസിലാക്കി വേണം ഇനിയങ്ങോട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് മത്സരിക്കാനുള്ള അവസരം നല്കാന്.
കോണ്‍ഗ്രസിന്റെ നവജാഗരണം മുന്‍കൂട്ടി കണ്ടു കൊണ്ടാണ് സി.പി.എം ഒരു പ്രതിനിധിയെ (പ്രകാശ് കാരാട്ട് ബി.ജെ.പിയില്‍ നിര്‍ത്തിക്കൊണ്ട് മറ്റൊരു പ്രതിനിധിയെ (സീതാറാം യെച്ചൂരി ) കോണ്‍ഗ്രസിലേക്ക് വിടുന്നത്.
ഇലക്ട്രോണിക് വോട്ടിങ് മെഷിന്റെ സാധ്യത നഷ്ടപ്പെട്ടാല്‍ പിന്നെ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയല്ലാതെ ബി.ജെ.പിക്ക് നിലനില്ക്കാനും സി.പി.എംന് പിടിച്ചുനില്‍ക്കാനും കഴിയില്ലെന്ന് കോണ്‍ഗ്രസും മറ്റു ദലിത് ന്യൂനപക്ഷ സംഘടനകളും അറിഞ്ഞുകൊണ്ട് തന്നെ വേണം ഇനിയങ്ങോട്ട് പ്രവര്‍ത്തിക്കാന്‍ !