2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

‘ബി.ജെ.പി മാര്‍ക്കറ്റിങ് കമ്പനി’; പട്ടേല്‍ സമുദായ വനിതാ നേതാവ് പാര്‍ട്ടി വിട്ടു

അഹമ്മദാബാദ്: ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് പട്ടേല്‍ സമുദായ പ്രക്ഷോഭത്തിലെ വനിതാ നേതാവും ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകയുമായ രേഷ്മ പട്ടേല്‍ രാജിവച്ചു.
ബി.ജെ.പി ഒരു മാര്‍ക്കറ്റിങ് കമ്പനിയായി മാറിയിരിക്കുകയാണെന്നും പൊള്ളയായ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ പാര്‍ട്ടി കബളിപ്പിക്കുകയാണെന്നും രേഷ്മ പട്ടേല്‍ ആരോപിച്ചു.
പാര്‍ട്ടിയില്‍നിന്ന് രാജിവച്ച താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും പോര്‍ബന്ദര്‍ സീറ്റില്‍നിന്ന് സ്വതന്ത്രയായി മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ആരെങ്കിലും തനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറപ്പുനല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
താന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചുകൊണ്ടുള്ള കത്ത് സംസ്ഥാന അധ്യക്ഷന്‍ ജിത്തു വാഗാനിക്ക് കൈമാറിയതായും അവര്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.