2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ബി.ജെ.പി പ്രസിഡന്റിന്റെ മകന്‍ പതിനൊന്നുകാരിയെ വിവാഹം ചെയ്തു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് താല മറാന്‍ഡിയുടെ മകന്‍ പതിനൊന്നുകാരിയെ വിവാഹം ചെയ്തു. മുന്ന മറാന്‍ഡിയാണ് 11കാരിയെ വിവാഹം ചെയ്തതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 27നായിരുന്നു വിവാഹമെന്നും സല്‍ക്കാരം 29നായിരുന്നുവെന്നും മാധ്യമങ്ങള്‍ പറയുന്നു.

മറ്റൊരു പെണ്‍കുട്ടിയെയായിരുന്നു ഇയാള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നത്. പിന്നീടാണ് ഇതുപേക്ഷിച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്തത്. നേരത്തെ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മുന്നയ്‌ക്കെതിരേ കേസുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞ് മറാന്‍ഡി തന്നെ രണ്ടുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചതായി സംസ്ഥാന വനിതാ കമ്മിഷനില്‍ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുമുണ്ട്. തുടര്‍ന്ന് ഇയാള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് വിവാഹം.

വിവാഹത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ റിതേഷ്‌കുമാര്‍ അറിയിച്ചു. മുന്ന വിവാഹം ചെയ്തത് മഹാഗമ സ്വദേശിനിയായ പെണ്‍കുട്ടിയെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.