2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

സംഘര്‍ഷത്തില്‍ പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ആഹ്ലാദപ്രകടനത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ്(33) ആണ് മരിച്ചത്. തൃശ്ശൂരില്‍ നാളെ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബി.ജെ.പി സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി ഇതിനിടയില്‍ പ്രമോദിന് തലയ്ക്ക് അടിയേറ്റതായും ഇതാണ് മരണകാരണമായതെന്നും ബി.ജെ.പി ആരോപിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രമോദ് 12.45 ഓടെയാണ് മരണപ്പെട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News