2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബസ്തി ജില്ലയിലാണ് സംഭവം. മുന്‍ വിദ്യാര്‍ഥി നേതാവും ഇപ്പോള്‍ ബി.ജെ.പിയുടെ പ്രാദേശിക കമ്മിറ്റി ഭാരവാഹിയുമായ കബിര്‍ തിവാരിയാണ് ബസ്തിയിലെ മാളവ്യറോഡില്‍ വെടിയേറ്റു മരിച്ചത്. ഇവിടെ വച്ച് ആളുകളുമായി സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ അക്രമികള്‍ തിവാരിയെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. വെടിയേറ്റ് രക്തത്തില്‍ കുളിച്ച ഇദ്ദേഹത്തെ ഉടന്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ലഖ്‌നൗവിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച സഹാറന്‍പൂര്‍ ജില്ലയില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ചൗധരി യശ്പാല്‍ സിങ്ങിനെ വെടിവച്ച് കൊന്നതിന് തൊട്ടുപിന്നാലെയാണ് ബസ്തിയിലെ സംഭവം. യശ്പാലും വെടിയേറ്റാണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് ബസ്തിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.