2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.ജെ.പി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യാനാകാതെ പൊലിസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.കെ പ്രശാന്തിനെ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ പൊലിസ് കസ്റ്റഡിയിലായി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വലിയവിള ആനന്ദാണ് ഇന്നലെ രാത്രിയോടെ പിടിയിലായത്. എന്നാല്‍, ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ബി.ജെ.പി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലിസിനായില്ല.
ബി.ജെ.പി കൗണ്‍സിലര്‍മാരെയും നേതാക്കളേയും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള സി.പി.എം നീക്കം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവനയാണ് പൊലിസിനെ പിന്തിരിപ്പിച്ചത്. ബി.ജെ.പി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യാന്‍ മ്യൂസിയം പൊലിസ് സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സാധിച്ചില്ല. പിന്നീടാണ് കുമ്മനം ആശുപത്രിയിലെത്തിയത്.
കള്ളക്കേസില്‍ കുടുക്കുന്ന പൊലിസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ബി.ജെ.പി പ്രതിനിധി മുഖേന ഡി.ജി.പിക്ക് കൈമാറി. ഇതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയര്‍ വി.കെ പ്രശാന്തിന്റെ ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.