2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ബി.ജെ.പി അടിന്തര യോഗം ഇന്ന്

ന്യൂഡല്‍ഹി:കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ പാര്‍ട്ടി ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ചു.
യോഗം ഇന്ന് പാര്‍ട്ടിയുടെ കേന്ദ്ര ഓഫിസിലാണ് നടക്കുക. കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുടെ വിശ്വാസ്യത നേടുന്നതിനായിട്ടാണ് യോഗം വിളിച്ചതെന്നാണ് വിവരം.
സംസ്ഥാന പ്രസിഡന്റുമാരേയും ദേശീയ കമ്മിറ്റി അംഗങ്ങളേയും പ്രത്യേകം പ്രത്യേകം പങ്കെടുപ്പിച്ചാണ് യോഗം നടക്കുക. സര്‍ക്കാര്‍ നടപടിയോട് ജനങ്ങള്‍ക്ക് അനുഭാവമുണ്ടാക്കാന്‍ അതത് സംസ്ഥാന ഭാരവാഹികളെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
ബി.ജെ.പി എം.പിമാര്‍, മന്ത്രിമാര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.