2018 November 13 Tuesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ബി.ജെ.പിയെഅക്കൗണ്ട് തുറക്കാനനുവദിക്കരുത്: ഹൈദരാലി ശിഹാബ് തങ്ങള്‍

കാസര്‍കോട്: കേരള നിയമസഭയില്‍ ബി.ജെ.പിയെ അക്കൗണ്ട് തുറക്കാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ അനുവദിക്കരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കാസര്‍കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി കുന്നില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു വികസനവും നടന്നിട്ടില്ലെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പാലക്കാട്ടെ പ്രസംഗം ബി.ജെ.പി അണികളുടെ കയ്യടി നേടാന്‍ വേണ്ടിയുള്ളതാണ്. കേരളത്തെക്കുറിച്ച് ഒന്നും അറിയാതെയാണ് പ്രധാന മന്ത്രി പ്രസംഗിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ മോദി കണ്ടില്ലെന്ന് നടിക്കുകയാണ്. കേരള നിയമസഭയില്‍ മൂന്നാം ശക്തി ഉയരുമെന്ന ഉദിക്കുമെന്ന പ്രധാന മന്ത്രിയുടെ ആഗ്രഹം ഒരിക്കലും നടക്കാന്‍ പോകില്ലെന്ന് തങ്ങള്‍ പറഞ്ഞു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വൈസ്പ്രസിഡണ്ടുമാരായ സി.ടി. അഹമ്മദലി, അബ്ദുല്‍ റഹിമാന്‍ കല്ലായി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍, മെട്രോ മുഹമ്മദ് ഹാജി, എ.ജി.സി ബഷീര്‍, എ.എ ജലീല്‍, മഹമൂദ് കുളങ്കര, ഖാദര്‍ ചെങ്കള, നസീമ, എസ്.പി സലാഹുദ്ദീന്‍, അഡ്വ. പി.എ ഫൈസല്‍ പ്രസംഗിച്ചു.
പടം–മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി കുന്നിലില്‍ സംഘടിപ്പിച്ച കുടുംബസംഗമം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.