2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ബി.ജെ.പിയുമായി സഖ്യമോ; നടപ്പില്ല: ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍: ബി.ജെ.പിയുമായി തന്റെ പാര്‍ട്ടി സഖ്യത്തിലാകുമെന്ന പ്രചാരണം തള്ളി നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല.
അത്തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ അദ്ദേഹം, ജമ്മു കശ്മിരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ തന്റെ പാര്‍ട്ടി സഹായിക്കാന്‍ പോകുന്നില്ലെന്നും വ്യക്തമാക്കി. പ്രചരിക്കുന്നതു വ്യാജ വാര്‍ത്തയാണ്. 2014ലെ ചില വിഡിയോകളാണ് അതിന് ഉപയോഗിച്ചിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.