2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ബി.ജെ.പിയും സി.പി.എമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: ഉമ്മന്‍ ചാണ്ടി

പീരുമേട്: ബി.ജെ.പി വര്‍ഗീയത പറഞ്ഞും കമ്യൂണിസ്റ്റ് പാര്‍ട്ടി ആക്രമണ രാഷ്ടീയത്തിലൂടെയും മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പീരുമേട് നിയോജമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സിറിയക് തോമസിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു വണ്ടിപ്പെരിയാറില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. ബിജെപി വിഭാഗീയത പറഞ്ഞ് ഒരുമിച്ചുനില്‍ക്കന്ന ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ നന്മയല്ല പ്രധാനം, പാര്‍ട്ടിയുടെ കാര്യം മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അക്രമ രാഷ്ടീയത്തിലൂടെ രാഷ്ടീയ പ്രതിയോഗികളെ വകവരുത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. അക്രമരാഷ്ടീയത്തില്‍നിന്നും മനം മാറ്റം ഉണ്ടാവുമെന്നു കരുതിയെങ്കിലും മാറ്റം കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ കണ്ടിട്ടില്ല. രാഷ്ടീയ പാര്‍ട്ടികള്‍ സമധാനത്തിന്റെ നിലപാടാണ് സ്വീകരിക്കേണ്ടത്.
തോട്ടം തൊഴിലാളികള്‍ക്ക് വേതന വര്‍ധനവ് ഉണ്ടാക്കിയ ഒരു സര്‍ക്കാരാണിതെന്നും ഭരണവിരുദ്ധ വികാരമുെല്ലന്നും പ്രശ്‌നങ്ങളെല്ലാം വിജയകരമായി കൈകാര്യം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാഗ്ദാനങ്ങള്‍ മുഴുവന്‍ നിറവേറ്റി യുവജനങ്ങള്‍ക്ക് മികച്ച പ്രോല്‍സാഹനം നല്‍കിയ സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ടി.എച്ച്. അബ്ദുല്‍ സമദ് അധ്യക്ഷതവഹിച്ചു. ഡി സി സി പ്രസിഡന്റ് റോയി കെ പൗലോസ്, അഡ്വ ഇ എം ആഗസ്തി, എം ടി തോമസ്, . ജോയി വെട്ടിക്കുഴി, എം.എം. വര്‍ഗീസ്, ഷാജി പൈനാടത്ത്, എ.എം. റഷീദ്, പി.എം.എ. കരീം, സെബാസ്റ്റ്യന്‍ വാണിയേടം എന്നിവര്‍ പ്രസംഗിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.