2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ബി.ജെ.പിക്കെതിരേ മുദ്രാവാക്യം: വിദ്യാര്‍ഥിനിയെ ജാമ്യത്തില്‍വിട്ടു

ചെന്നൈ: തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷ ഡോ.തമിഴിശൈ സൗന്ദര്‍ രാജന്റെ മുന്‍പില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റുചെയ്ത എഴുത്തുകാരിയും ഗവേഷക വിദ്യാര്‍ഥിനിയുമായ ലോയിസ് സോഫിയയെ ജാമ്യത്തില്‍ വിട്ടു. എന്നാല്‍ വിദ്യാര്‍ഥിനിക്കെതിരായ നടപടിക്കെതിരേ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. ഫാസിസ്റ്റ് ബി.ജെ.പി സര്‍ക്കാര്‍ പുറത്തുപോകുകയെന്നാണ് തമിഴിശൈയുടെ മുന്‍പില്‍ ലോയിസ് സോഫിയ ശബ്ദമുയര്‍ത്തിയത്. സോഫിയയെ അറസ്റ്റ് ചെയ്ത നടപടി തെറ്റായിരുന്നുവെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.