2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ബി.എസ്.എഫ് ജവാന് പിന്തുണയുമായി കുടുംബം; അദ്ദേഹം വെളിപ്പെടുത്തിയത് സത്യാവസ്ഥയെന്ന്

റെവാരി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയ ജവാന് പിന്തുണയുമായി കുടുംബം രഗംത്ത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമാണ്. അദ്ദേഹം എന്താണോ അവിടെ കണ്ടത് അതാണ് സത്യമെന്നും ബന്ധുക്കള്‍ പറഞ്ഞു.

ബി.എസ്്.എഫ് ജവാന്‍മാര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ബി.എസ്.എഫ് ജവാനായ തേജ് ബഹാദൂര്‍ ട്വിറ്ററിലൂടെ രംഗത്തു വന്നത്. തങ്ങള്‍്ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ വീഡിയോ സഹിതമാണ് ബഹാദൂര്‍ പോസ്റ്റിട്ടിരുന്നത്. ഇതിന്റെ ഉത്തരവാദികള്‍ ഉന്നത ഉദ്യോഗസ്ഥരാണെന്നും.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിഹിതം ഇവര്‍ മറിച്ചു വില്‍ക്കുകയാണെന്നുമാണ് ഇദ്ദേഹം ആരോപിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ബി.എസ്.എഫ് നിഷേധിച്ചിരുന്നു. ബഹാദൂറിന്റെ ഭാര്യ ഷര്‍മിളയാണ് ഇപ്പോള്‍ ഇദ്ദേഹത്തിന് പിന്തുണയുമായി രംഗത്തു വന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.