
എന്ജിന് തകരാറിനെ തുടര്‍ന്ന് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു മൂന്ന് ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍ജിനില്‍ തീപിടിക്കുന്നതിനാല്‍ ഡീസല്‍ കാറുകളാണ് പിന്‍വലിക്കുന്നത്. ജര്‍മനിയില്‍ നിന്ന് മാത്രമായി 96,300 കാറുകള്‍ പിന്‍വലിക്കുമെന്നുïെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡീസല്‍ എന്‍ജിനിലെ മലിനീകരണം കുറയ്ക്കാനായി സ്ഥാപിച്ച ഉപകരണത്തിന്റെ തകരാറാണ് പ്രശ്നത്തിന് കാരണം. എന്‍ജിനില്‍ തീ പിടിക്കുന്നത് കാരണത്താല്‍ ദക്ഷിണകൊറിയയില്‍ നിന്ന് ഒരു ലക്ഷം കാറുകള്‍ ബി.എം.ഡബ്ല്യു പിന്‍വലിച്ചിരുന്നു.