2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബൈ കോടതി ഉത്തരവ്

 

ദുബൈ: വായ്പാ തട്ടിപ്പ് കേസില്‍ അന്വേഷണം നടക്കുന്നതിനിടെ യു.എ.ഇ വിട്ട് ഇന്ത്യയിലെത്തിയ എന്‍.എം.സി ഹെല്‍ത്ത് സ്ഥാപകനും പ്രമുഖ പ്രവാസി ഇന്ത്യന്‍ വ്യവസായിയുമായ ബി.ആര്‍ ഷെട്ടിയുടെ വിവിധ രാജ്യങ്ങളിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ദുബൈ കോടതി.
ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബൈ ശാഖ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2013ല്‍ വായ്പ നല്‍കിയ 84 ലക്ഷം ഡോളര്‍ തിരിച്ചടക്കാനുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കിയത്.
അബൂദബിയിലെയും ദുബൈയിലെയും ആസ്തികളും എന്‍.എം.സി ഹെല്‍ത്ത്, ഫിനാബ്‌ളര്‍, ബി.ആര്‍.എസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികളിലെ ഓഹരികളുമാണ് മരവിപ്പിക്കുക.
അതേസമയം കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവുകളുടെ തട്ടിപ്പും ഉത്തരവാദിത്വമില്ലായ്മയുമാണ് എന്‍.എം.സിയുടെ തകര്‍ച്ചയ്ക്കിടയാക്കിയതെന്ന് ബി.ആര്‍ ഷെട്ടി പറയുന്നു. എന്‍.എം.സി ഹെല്‍ത്തിന് യു.എ.ഇ ബാങ്കുകളില്‍ 800 കോടി ദിര്‍ഹം (16,277 കോടി രൂപ) കടമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.