2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബിഹാറില്‍ ബസ് വെളളക്കെട്ടിലേക്ക് മറിഞ്ഞ് 32 മരണം

പാട്‌ന: ബിഹാറിലെ മധുബനി ജില്ലയില്‍ ബസ് വെള്ളക്കെട്ടിലേക്കു മറിഞ്ഞ് 32 പേര്‍ മരിച്ചു. മധുബനിയിലെ ബേനിപ്പെട്ടി പൊലിസ് സ്റ്റേഷനു സമീപത്തുള്ള ബസൈത ചൗക്കിലാണ് സംഭവം.
50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. മധുബനിയില്‍ നിന്നു സിതാമാര്‍ഹിയിലേക്കു പോകുകയായിരുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്. അപകടകാരണം അന്വേഷിച്ചു വരികയാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. സേനാവിഭാഗങ്ങളുള്‍പ്പെടെ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി ബിഹാറിലെ ദുരന്തവിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രത്യയ അമൃത് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News