2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബിഹാറില്‍ കനയ്യകുമാറിനുനേരെ വീണ്ടും കല്ലേറ്

 

 

പാറ്റ്‌ന: ജെ.എന്‍യു മുന്‍ വിദ്യാര്‍ഥി നേതാവും ഇടതുപക്ഷ നേതാവുമായ കനയ്യകുമാറിനുനേരെ ബിഹാറില്‍ വീണ്ടും കല്ലേറ്. ഇന്നലെ അറായിലേക്കുള്ള യാത്രയ്ക്കിടെയാണ് കനയ്യകുമാറിനും സംഘത്തിനും നേരെ കല്ലേറുണ്ടായത്.
പാറ്റ്‌നയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള അറായിലെക്കു യാത്രചെയ്യുമ്പോള്‍ മുഖംമറച്ച ഒരു സംഘം കനയ്യകുമാറിന്റെ വാഹനവ്യൂഹത്തെ തടയുകയും കല്ലേറ് നടത്തുകയുമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ ബിഹാറിലുടനീളം പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന കനയ്യയ്ക്കുനേരെ എട്ടാം തവണയാണ് കല്ലേറുണ്ടാകുന്നത്.
ജനുവരി 30 മുതല്‍ ‘ജന്‍ ഗണ്‍ മന്‍ യാത്ര’ എന്ന പേരില്‍ സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി. എന്നിവയ്‌ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമങ്ങളില്‍ പങ്കെടുത്തുവരികയാണ് കനയ്യ. ഇതിനിടെയാണ് വിവിധയിടങ്ങില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.