2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ബിഹാറിലെ മദ്യനയത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി

പാറ്റ്‌ന: ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധത്തിന് പുതിയ ഉത്തരവിറക്കിയ ബിഹാര്‍ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് ബി.ജെ.പി. ബി.ജെ.പി നേതാവ് സുദേശ് വര്‍മയാണ് നടപടിയെ സ്വാഗതം ചെയ്ത് നടപടിയെ പ്രശംസിച്ചത്.

എന്നാല്‍, ആദ്യം മദ്യം നിരോധിച്ചതുമായി ബന്ധപ്പെട്ട നടപടിയില്‍ പിഴവുണ്ടായിരുന്നുവെന്നത് വ്യക്തമാക്കണമെന്നും വീണ്ടും മദ്യം നിരോധിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി മദ്യം നിരോധനം റദ്ദാക്കി കൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ചട്ടങ്ങള്‍ കര്‍ശനമാക്കിയാണ് സര്‍ക്കാര്‍ വീണ്ടും മദ്യം നിരോധനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രാധാന്യമേറിയ ഒന്നായിരുന്നു മദ്യനിരോധനം സംസ്ഥാനത്ത് നടപ്പാക്കുമെന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.