2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ബിഷപ്പിനെ പരിഹസിച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും അഡ്വ. എ. ജയശങ്കര്‍

 

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പരിഹസിച്ചും വിഷയത്തില്‍ മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കളേയും പൊലിസിനേയും സാംസ്‌കാരിക നായകരേയും വിമര്‍ശിച്ചും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫ്രാങ്കോ മുളയ്ക്കലിനെ വാഴ്ത്തപ്പെട്ടവനും തുടര്‍ന്ന് വിശുദ്ധനുമായി പ്രഖ്യാപിക്കണമെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനോ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയാറാകുന്നില്ലെന്നും ജയശങ്കര്‍ വിമര്‍ശിക്കുന്നു. മുസ്‌ലിം ലീഗും ബി.ജെ.പിയും ഇക്കാര്യത്തില്‍ പിന്നിലല്ല. ബിഷപ്പിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയും പി.സി ജോര്‍ജ് എം.എല്‍.എയും ഒന്നാണെന്നും ജയശങ്കര്‍ പറയുന്നു.
വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍, യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം, ഡോ. ദേവിക മുതല്‍ ദീപാ നിശാന്ത് വരെയുള്ള സാംസ്‌കാരിക നേതാക്കള്‍ക്ക് സംസാരശേഷി നഷ്ടപ്പെട്ടുപോയെന്നും ജയശങ്കര്‍ കുറ്റപ്പെടുത്തുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.