2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ബിരുദ പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിന് ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസ്(ജനറല്‍ വിഭാഗം 450 രൂപ, എസ്.സിഎസ്.ടി 105 രൂപ) അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. ഫീസ് അടക്കുന്നതിനുളള ലിങ്ക് ഇന്നുമുതല്‍ 16 വരെ ലഭ്യമാകും. അലോട്ട്‌മെന്റ് ലഭിച്ചിട്ടും മാന്‍ഡേറ്ററി ഫീസ് അടക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാവുന്നതും അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതുമാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍, ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം.
ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം അവയില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുന്‍പ് ലഭിച്ചിരുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.