2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബിയര്‍പാര്‍ലര്‍ അനുമതി; ആലുവ മുതല്‍ ഇടപ്പള്ളി വരെ ദേശീയപാതയുടെ ഭാഗമാണെന്ന് എന്‍.എച്ച്. ഐ

 

കൊച്ചി : ആലുവ മുതല്‍ ഇടപ്പള്ളി കവല വരെയുള്ള റോഡ് ദേശീയപാതയുടെ ഭാഗമാണെന്നും ഈ മേഖലയില്‍ ദൂരപരിധി പാലിച്ചു മാത്രമേ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കാവൂവെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സൗത്ത് കളമശേരിയിലെ ഹിന്ദ് റിസോര്‍ട്ട്‌സ് ആന്‍ഡ് സര്‍വിസസ് പ്രൈവറ്റ് ലിമിറ്റഡ് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിന് അനുമതി തേടി നല്‍കിയ ഹരജിയിലാണ് ദേശീയപാത അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ആലുവമുതല്‍ ഇടപ്പള്ളി കവല വരെയുള്ള ഭാഗം ദേശീയപാതയുടെ ഭാഗമാണെന്നും ഇതിന്റെ അവകാശം കൊച്ചി മെട്രോയ്‌ക്കോ, പൊതുമരാമത്ത് വകുപ്പിനോ കൈമാറിയിട്ടില്ലെന്നും ദേശീയപാത അതോറിറ്റി നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
ദേശീയപാതകളുടെ പേരുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി സേലംമുതല്‍ ഇടപ്പള്ളി വരെയുള്ള പാതയ്ക്ക് എന്‍.എച്ച് 544 എന്ന നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും കൊച്ചി മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷം പാതയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സമ്പൂര്‍ണ ഗതാഗതം പുന:സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും എന്‍.എച്ച്.എ.ഐ വിശദീകരിക്കുന്നു.
കളമശേരിയില്‍ റോഡ് സൈഡിലാണ് ഹോട്ടലെങ്കിലും ദേശീയപാതയുടെ ഭാഗമല്ലാത്തതിനാല്‍ സുപ്രിംകോടതി നിര്‍ദേശിച്ച ദൂരപരിധി തങ്ങള്‍ക്ക് ബാധകമല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.