2018 April 05 Thursday
ഒടുക്കം ബാക്കിയാകുന്ന ചോദ്യമിതാണ്. നമ്മളെത്ര സ്‌നേഹിച്ചു. എത്ര അഗാധമായി ഒന്നിച്ചുകഴിഞ്ഞു. എത്ര സ്‌നേഹത്തോടെ യാത്രയാക്കി.
ജാക് കോണ്‍ഫീല്‍ഡ്‌

ബിഎസ് സിക്‌സ് ഇന്ധനം എത്തി : സള്‍ഫര്‍ തോത് 80 ശതമാനം കുറയും

കൊച്ചി: ബിഎസ് സിക്‌സ് ഇന്ധനം ഡല്‍ഹിയില്‍ അവതരിപ്പിച്ചു. കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ബിഎസ് ഢക ഗ്രേഡ് ഇന്ധനം വിപണിയില്‍ ഇറക്കിയത്.

2020 ഏപ്രിലില്‍ വിപണിയില്‍ എത്തിക്കാനായിരുന്നു തീരുമാനം. ഡല്‍ഹിയിലെ ശൈത്യകാല മലിനീകരണത്തിന്റെ പേടിപ്പിക്കുന്ന തോതാണ് ബിഎസ് സിക്‌സ് ഗ്രേഡ് ഇന്ധനം നേരത്തെ വിപണിയിലെത്തിക്കാന്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

ബിഎസ് സിക്‌സ് ഗ്രേഡ് ഇന്ധനം നിലവിലുള്ള ബിഎസ് നെ അപേക്ഷിച്ച് സള്‍ഫറിന്റെ തോത് അഞ്ചുമടങ്ങ് കുറയ്ക്കും.

80 ശതമാനം വരും ഇത്.
റോഡിലുള്ള പഴയ വാഹനങ്ങളില്‍ നിന്നുപോലും പുറംതള്ളല്‍ പരമാവധി കുറയ്ക്കാന്‍ കഴിയും. സിഎന്‍ജിയേക്കാള്‍ സംശുദ്ധമാണെന്ന് പ്രധാന്‍ പറഞ്ഞു.

അഖിലേന്ത്യാ തലത്തില്‍ 2020. ഏപ്രില്‍ ഒന്നിന് ബിഎസ് സിക്‌സ് ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.ബിഎസ് സിക്‌സ് ഉപയോഗിക്കുന്ന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്‌കോങ്, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഫിലിപ്പിന്‍സ്, ചൈന, ഗ്രൂപ്പില്‍ ഇപ്പോള്‍ ഇന്ത്യയും ഭാഗമായി ചൈനയില്‍ വലിയ വാഹനങ്ങളാണ് ബിഎസ് സിക്‌സ്ഉപയോഗിക്കുന്നത്. നിശ്ചിത സമയത്തിനു മുമ്പുതന്നെ ബിഎസ് സിക്‌സ് ഗ്രഡ് ഇന്ധനം വിപണിയിലെത്തിക്കാന്‍ കഴിഞ്ഞത് ഒരു നേട്ടമാണെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.